വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭക മഹാ സംഗമം ജനുവരി 21ന് 10,000 സംരംഭകർ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ
- വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭക മഹാ സംഗമം ജനുവരി 21ന് കൊച്ചിയില്‍ സംഘടിപ്പിക്കും.
- സംരംഭക സംഗമത്തില്‍ കേരളത്തില്‍ സംരംഭങ്ങളാരംഭിച്ചവരാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ ഒത്തുചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും.
- സംരംഭകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരുടെ പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കാനും സംഗമം സഹായിക്കും. ഇത്തരം പദ്ധതികളിലൂടെ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒന്നായി സംരംഭക മഹാ സംഗമം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
2020-21ൽ 11,540 സംരംഭങ്ങളും2019-20ൽ 13,695 സംരംഭങ്ങളും ആരംഭിച്ച കേരളത്തിൽ 2022-23ലെ ആദ്യ 8 മാസങ്ങൾ കൊണ്ട് 1,00,000 സംരംഭങ്ങൾ ആരംഭിച്ചു. അത്രമേൽ കേരളം നിക്ഷേപ സൗഹൃദമായി മാറിയിരിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യപത്രമാണ് സംരംഭക വർഷം പദ്ധതിക്ക് കിട്ടിയ ദേശീയ അംഗീകാരം. 2022-23ലെ ഇതുവരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 1,23,800 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. ഇത്രയും സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളാരംഭിച്ച 10,000 സംരംഭകർ ജനുവരി 21ന് കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ഒത്തുകൂടുന്നത് മറ്റൊരു ചരിത്രസംഗമമാകും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം കൊച്ചിയിൽ സംഘടിപ്പിക്കുന്നതിലൂടെ വ്യവസായ മേഖലയിലും കേരളം ഇന്ത്യയുടെ ഭൂപടത്തിൽ അനിഷേധ്യമായ സ്ഥാനം ഉറപ്പിക്കുകയാണ്
കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ജനുവരി 21ന് സംഘടിപ്പിക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ മികവോടെ മുന്നോട്ടുപോവുകയാണ്. കേരളത്തിലെ വ്യവസായ വകുപ്പിന്റെ യശസ്സുയർത്തി ദേശീയാംഗീകാരം നേടി മുന്നോട്ടുപോകുന്ന സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായ 10,000 പേരാണ് സംഗമത്തിൽ പങ്കെടുക്കുക. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംരംഭക സംഗമം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ സ്കെയിൽ അപ്പിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. ഈ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നായി സംരംഭക മഹാ സംഗമം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്