ജൂണ്‍ ഒന്ന് മുതല്‍ വിലക്കയറ്റം ഉണ്ടാകും; പ്രളയ സെസ് മൂലം വില ഉയരുക ഈ വസ്തുക്കള്‍ക്ക്
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനായുളള ധനസമാഹരണത്തിനായി ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ച് ശതമാനത്തിന് മുകളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഒരു ശതമാനം അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച ധനവകുപ്പ് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗം തത്ത്വത്തില്‍ അനുമതി നല്‍കി. ഏപ്രില്‍ ഒന്ന് മുതല്‍ സെസ് ഏര്‍പ്പെടുത്താനായിരുന്നു ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രളയസെസ് നിര്‍ദ്ദേശം നടപ്പാക്കുന്നത് സര്‍ക്കാര്‍ നീട്ടിവയ്ക്കുകയായിരുന്നു.