മാര്‍ച്ച് മാസത്തെ ജിഎസ്ടി സമാഹരണം 98,000 കോടി രൂപയിലേക്ക് ചുരുങ്ങി
മാര്‍ച്ച് മാസത്തിലെ ജിഎസ്ടി സമഹാരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായി. മാര്‍ച്ച് മാസത്തെ ജിഎസ്ടി സമാഹരണം 98,000 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയ ജിഎസ്ടി സമാഹരണം 97,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പറയുന്നത്.
ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയിട്ടുണ്ട്. ജിഎസ്ടി സമാഹരണത്തില്‍ 2019 ഫിബ്രുവരിയെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ ഉണ്ടായത്.
ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,05,366 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.