രണ്ട് കോടി രൂപയുടെ സ്വർണ്ണാഭരങ്ങൾ പിടികൂടി.
രണ്ട് കോടി രൂപയുടെ സ്വർണ്ണാഭരങ്ങൾ പിടികൂടി.
...........................................
ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകൾ ഇല്ലാതെ മുംബൈയിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് വന്ന 2 കോടി രൂപ വില വരുന്ന 4048.528 ഗ്രാം സ്വർണ്ണാഭരണങ്ങൾ മട്ടാഞ്ചേരി ജി. എസ്. ടി ഇന്റലിജൻസ് വിഭാഗത്തിലെ കോതമംഗലം മൊബൈൽ സ്‌ക്വാഡ് നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടി. ജി. എസ്.ടി നിയമം വകുപ്പ് 129 പ്രകാരം നോട്ടീസ് നൽകി പിഴ ഇനത്തിൽ 12.76 ലക്ഷം രൂപ ഈടാക്കി.
സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്), മനീഷ്. എ. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ കുഞ്ഞുമോൻ. എം. കെ, സുഭാഷ്. കെ. എസ്, സുഭാഷ്. പി. വി, നസീറ. ടി. എം, ബിന്ദു മാത്യു, ജീവനക്കാരനായ ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണം പിടികൂടിയത്.