ജി .എസ്.ടി ഇൻപുട് ടാക്സ് വ്യവസ്ഥകളിൽ നിയന്ത്രിത ഇളവ് - നികുതിദായകാർക്ക് ആശ്വാസം

ജി .എസ്.ടി ഇൻപുട് ടാക്സ് വ്യവസ്ഥകളിൽ നിയന്ത്രിത ഇളവ് - നികുതിദായകാർക്ക് ആശ്വാസം

 ജി .എസ്. ടി നിയമ പ്രകാരം റെഗുലർ ആയി രെജിസ്റ്റർ ചെയ്ത ഒരു വ്യാപാരി മറ്റൊരു രജിസ്റ്റേർഡ് വ്യാപാരിയിൽ നിന്നും സാധനങ്ങളോ സേവനകളോ സ്വീകരിക്കുമ്പോൾ സപ്ലൈ വ്യാപാരിക്കു കൊടുക്കുന്ന നികുതി, സ്വീകർത്താവായ വ്യാപാരിക്ക് വ്യവസ്ഥകൾക്കു വിധേയമായി “ഇൻപുട്ട് ടാക്സ്” ആയി എടുക്കുകയും അത് സ്വന്തം നികുതി ബാധ്യതയിൽ നിന്നും തട്ടിക്കിഴിച്ചു ബാക്കി തുക മാത്രം അടച്ചാൽ മതിയാകും. ഉദാഹരണമായി പ്രസ്തുത വ്യാപാരി 1000 രൂപ നികുതി കൊടുത്ത് വാങ്ങിയ ഒരു സാധനം ഉപഭോക്താവിന് വിൽക്കുമ്പോൾ 1300 രൂപ നികുതി ബാധ്യത വരുന്നുണ്ടെങ്കിൽ ഉപഭോക്താവിൽ നിന്നും 1300 രൂപ നികുതിയായി വാങ്ങുകയും, സാധനം വാങ്ങുമ്പോൾ കൊടുത്ത 1000 രൂപ ഇന്പുട് ടാക്സ് ആയി എടുത്ത്, ബാക്കി 300 രൂപ മാത്രം നികുതിയായി സർക്കാരിലേക്ക് അടച്ചാൽ മതി.

എന്നാൽ സ്വീകർത്താവ് ആയ വ്യപാരി ഇന്പുട് ടാക്സ് എടുക്കുന്നതിനു ജി .എസ്. ടി നിയമം വകുപ്പ് 16 പ്രകാരം ചില വ്യവസ്ഥകൾ നിഷ്കർഷിച്ചിട്ടുണ്ട് . മേൽ വ്യാപാരി, സപ്ലൈ വ്യാപാരിക്ക് കൊടുക്കുന്ന നികുതി സർക്കാരിലേക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ കൂടിയാണ് പ്രസ്തുത വ്യവസ്ഥകൾ. നിയമത്തിലെ വകുപ്പ് 16 (2) പ്രകാരം,ഇൻപുട്ട് എടുക്കുന്നതിനു മുൻപായി പ്രസ്തുത ചരക്ക് / സേവനം എന്നിവയും, കൂടാതെ അതിന്റെ ഇൻവോയ്സ് അല്ലങ്കിൽ മറ്റ് യോഗ്യമായ രേഖകളും കൂടി സ്വീകർത്താവിനു ലഭിച്ചിരിക്കണം. ഇതിനു പുറമെ സപ്ലൈ വ്യാപാരി പ്രസ്തുത നികുതി ,സ്വീകർത്താവിന്റെ ജി.എസ്.ടി നമ്പർ, ഇൻവോയ്‌സ്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതം റിട്ടേണുകൾ ( ജി .എസ്.ടി.ആർ -1, ജി.എസ്.ടി.ആർ 3-ബി) സമർപ്പിച്ചിരിക്കണം. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന വിവരങ്ങൾ സ്വീകർത്താവിനു ജി .എസ്. ടി. ആർ - 2 എ യിൽ ലഭ്യമാണ്. ജി .എസ് .ടി പോർട്ടലിൽ ലോഗിൻ ചെയ്ത് ,2 എ, പരിശോധിക്കാവുന്നതാണ്. 

എന്നാൽ ജി .എസ്. ടി യുടെ ആരംഭവർഷമായ 2017 -18 ലും തൊട്ടടുത്ത വർഷം ആയ 2018 -19 ലും ഒരു വലിയ വിഭാഗം വ്യാപാരികൾ സ്വീകർത്താവ് എന്ന നിലയിൽ അവരുടെ ജി .എസ് .ടി .ആർ 3 ബി റിട്ടേൺ വഴി എടുത്ത ഇന്പുട് ടാക്സിൽ പലതും അവരുടെ 2 എ യിൽ വരാത്ത ഇൻവോയ്‌സ്‌കളിലേതു കൂടി ഉൾപ്പെടുന്നവയാണ്. ഇങ്ങനെ 2 എ യിൽ വരാത്തതിനു കാരണങ്ങൾ പ്രധാനമായും താഴെ പറയുന്നവയാണ്..

1. സപ്പ്ളെയർ 3 ബി റിട്ടേണിൽ ടാക്സ് അടച്ചിട്ടുണ്ട് പക്ഷെ ജി .എസ് .ടി .ആർ 1 ഫയൽ ചെയ്തിട്ടില്ല 

2. സപ്പ്ളെയർ ജി. എസ്. ടി .ആർ 1 , 3 ബി റിട്ടേണുകൾ ഫയൽ ചെയ്യുകയും ടാക്സ് അടക്കുകയും ചെയ്തു എന്നാൽ സ്വീകർത്താവിന്റെ ഇൻവോയ്‌സ്‌ വിവരങ്ങൾ ചേർക്കാൻ വിട്ടുപോയി.

3. സപ്പ്ളെയർ ജി. എസ്. ടി .ആർ 1 ,ഫയൽ ചെയ്യുമ്പോൾ സ്വീകർത്താവിന്റെ ജി .എസ്. ടി നമ്പർ നൽകാതെ, രെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് നൽകിയ സപ്ലൈ എന്ന രീതിയിൽ റിട്ടേൺ ഫയൽ ചെയ്യുകയും ടാക്സ് അടക്കുകയും ചെയ്തു.

4. സപ്പ്ളെയർ ജി. എസ് .ടി .ആർ 1 ,ഫയൽ ചെയ്യുമ്പോൾ സ്വീകർത്താവിന്റെ ജി .എസ്. ടി നമ്പറിന്റെ സ്ഥാനത്ത് തെറ്റായി മറ്റൊരാളുടെ ജി .എസ് .ടി നമ്പർ ചേർത്ത് പോയി.

ഇത്തരം തെറ്റുകൾ തിരുത്താൻ അതാത് വർഷങ്ങളിൽ നിയമ പ്രകാരം പോർട്ടലിൽ അനുവദനീയമായ സമയ പരിധി കഴിഞ്ഞതിനു ശേഷം ആണ് , പലപ്പോഴും ഈ തെറ്റുകൾ രണ്ടു കൂട്ടരുടെയും ശ്രദ്ധയിൽ വരുന്നത് എന്നതിനാൽ പോർട്ടലിൽ ബന്ധപ്പെട്ട തെറ്റ് തിരുത്താനും സാധിക്കുന്നില്ല . ഇത്തരം സാഹചര്യത്തിൽ ഒരുപാട് വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് നിഷേധിക്കാതിരിക്കാൻ കാരണം കാണിച്ചു കൊണ്ട് ഉള്ള നോട്ടീസുകൾ കേന്ദ്ര , സംസ്ഥാന ജി .എസ്. ടി ഓഫീസുകളിൽ നിന്നും അയയ്ക്കുകയും അതിന്റെ തുടർ നടപടികൾ നടന്നു വരികയും ചെയ്യുന്നുണ്ട്. പലതും ഇതിനോടകം പൂർത്തിയാക്കുകയും ചില കേസുകളിൽ അപ്പീലുകൾ ഫയൽ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി, കഴിഞ്ഞ മാസം കൂടിയ നാല്പത്തി എട്ടാമത് ജി .എസ്. ടി കൗൺസിലിന്റെ നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ സി. ബി .ഐ .സി വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കുലർ നമ്പർ 183/15/2022-GST തീയതി: 27 -12 -2022 

സർക്കുലർ പ്രകാരം റിട്ടേൺ പരിശോധിക്കുന്ന പ്രോപ്പർ ഓഫീസർ ബന്ധപ്പെട്ട വ്യാപാരിയിൽ നിന്നും അയാൾ 3 ബി റിട്ടേൺ പ്രകാരം എടുത്തതും ഇൻപുട് ടാക്സ് മായി ബന്ധപ്പെട്ട 2 എ യിൽ വന്നതും അല്ലാത്തതും ആയ ഇൻവോയ്‌സ്‌കളുടെയും മറ്റ് അനുബന്ധ രേഖകളുടെയും വിവരങ്ങൾ ആരായണം . കൂടാതെ ജി. എസ്. ടി നിയമത്തിലെ വകുപ്പ് 16 പ്രകാരം ഉള്ള പരിശോധനകളും കൂടി വേണം. അതായത് പ്രസ്തുത ചരക്ക് / സേവനം യഥാർത്ഥത്തിൽ ലഭിച്ചതാണോ , അതുമായി ബന്ധപ്പെട്ട ഇൻവോയ്‌സ്‌ / രേഖകൾ കൈവശം ഉണ്ടോ , എടുത്ത ഇന്പുട് വകുപ്പ് 16 (4) നിശ്ചിത സമയ പരിധിയിൽ തന്നെയാണോ എടുത്തത് എന്നീ വസ്തുതകളും പരിശോധിക്കേണ്ടതുണ്ട്. വകുപ്പ് 17 ഉം 18 ഉം പ്രകാരം ഉള്ള ഇന്പുട് നികുതി തിരിച്ചടവുകൾ ഉണ്ടെങ്കിൽ അതും കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.

സെക്ഷൻ 16 (2 )(സി) യും ഇൻപുട്ട് സർട്ടിഫിക്കറ്റും 

സെക്ഷൻ 16 (2 )(സി) പ്രകാരം സപ്പ്ലൈർ നികുതി അടച്ചാൽ മാത്രമേ സ്വീകർത്താവിനു ഇന്പുട് ടാക്‌സിന് അർഹത ഉള്ളൂ. മുകളിൽ പറഞ്ഞ കാരണങ്ങളാൽ സപ്ലൈ വിവരങ്ങൾ 2 എ യിൽ വരാത്തത് കൊണ്ട് ഇന്പുട് അനർഹം ആകുന്ന സാഹചര്യത്തിൽ പ്രസ്തുത നികുതി അടച്ചതിനു തെളിവായി സപ്പ്ലൈറോ ചാർട്ടേർഡ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റോ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി ഇൻപുട്ടിന്‌ അർഹത നേടാമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. 2017 -18 , 2018 -19 സാമ്പത്തിക വർഷത്തേക്ക് മാത്രമാണ് ഈ ഇളവ് നൽകിയിട്ടുള്ളത്. സ്വീകർത്താവിന്റെ 2 എ യിൽ വന്നതും 3 ബി റിട്ടേൺ വഴി എടുത്തതും ആയ ഇൻപുട്ട് ടാക്സ് തുകയിലെ വ്യത്യാസം, ഒരു സപ്പ്ളെയറിൽ നിന്നും മാത്രം ഉള്ള ഇൻവോയ്‌സ്‌കൾ പ്രത്യേകമായി കണക്കാക്കിയാൽ, അഞ്ചു ലക്ഷമോ അതിൽ കൂടുതലൊ ആണെങ്കിൽ സർട്ടിഫിക്കറ്റ് നൽകേണ്ടത് ഒരു രജിസ്റ്റേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് ആണ്. സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട ചാർട്ടേർഡ് അക്കൗണ്ടന്റ് / കോസ്റ്റ് അക്കൗണ്ടന്റ് “യൂണിക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ” നമ്പർ (UDIN) രേഖപ്പെടുത്തുകയും ഓഫീസർ ഈ UDIN, ICAI / ICMAI സൈറ്റുകളിൽ ഓൺലൈൻ ആയി പരിശോധിച്ച് വ്യാജം അല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. എന്നാൽ വ്യത്യാസം അഞ്ചു ലക്ഷത്തിനു താഴെ ആണെങ്കിൽ ബന്ധപ്പെട്ട സപ്ലൈയർമാർ തന്നെ നൽകുന്ന സർട്ടിഫിക്കറ്റ് മാത്രം മതിയാകും. സർട്ടിഫിക്കറ്റിന്‌ പ്രത്യേക മാതൃക ഒന്നും വിവക്ഷിച്ചിട്ടില്ലെങ്കിലും, ഉപയോഗിക്കാവുന്ന മാതൃകകൾ ഇന്റർനെറ്റ് ൽ ലഭ്യമാണ്.

ഇതൊക്കെയാണെങ്കിലും, സെപ്റ്റംബർ 2018 ലെ 3 ബി റിട്ടേൺ സമർപ്പിക്കാൻ ഉള്ള സമയപരിധിക്കു ശേഷം ഫയൽ ചെയ്ത 3 ബി വഴി സ്വീകർത്താവ് 2017 -18 വർഷത്തിൽ വിട്ടുപോയ ഇന്പുട് ടാക്സ് എടുക്കുകയും എന്നാൽ ബന്ധപ്പെട്ട സപ്ലൈയർ പ്രസ്തുത സപ്പ്ളെ വിവരങ്ങൾ മാർച്ച് 2019 ലെ ജി .എസ്. ടി .ആർ 1 ഫയൽ ചെയ്യാനുള്ള സമയ പരിധിക്കുള്ളിൽ ഫയൽ ചെയ്യാതിരിക്കുകയും ചെയ്ത കേസുകളിൽ ഈ സർക്കുലറിൽ പറഞ്ഞ നിർദ്ദേശങ്ങൾ ബാധകമല്ല. ഈ സർക്കുലർ പ്രകാരം ഉള്ള ഇളവുകൾ ഇപ്പോൾ നിലവിൽ റിട്ടേൺ സ്‌ക്രൂട്ടിനി, ഓഡിറ്റ്, ഇൻവെസ്റ്റിഗേഷൻ കേസുകളിൽ ലഭ്യമാണ്. എന്നാൽ ഇതിനോടകം നടപടി പൂർത്തിയായ കേസുകളിൽ ,ഈ ഇളവ് ലഭ്യമല്ല. അവിടയും പൂർത്തിയായ കേസുകളിൽ അപ്പീൽ അല്ലെങ്കിൽ അഡ്ജുഡിക്കേഷൻ നടപടി ഉണ്ടെങ്കിൽ ഈ സർക്കുലറിൽ നിർദ്ദേശങ്ങൾ കൂടി നടപടി പൂർത്തിയാക്കാൻ പരിഗണിക്കാം.

Shijoy James

Also Read

GSTR 3B റിട്ടേണിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് കൂട്ടിച്ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ: DRC 01 C യുടെ PART A ലഭിച്ച് ഉടനടി PART B ഫയൽ  ചെയ്യുക

നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31

നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31

നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പാരലൽ കോളജുകളും ട്യൂഷൻ സെൻററുകളും 'വിറ്റുവരവ്' സ്‌ഥാപനങ്ങളുടെ പട്ടികയിൽ: 18% ജിഎസ്ടി അടയ്ക്കണം

പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ നിവേദനം നല്‍കി.

പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ നിവേദനം നല്‍കി.

പരമ്പരാഗത ബേക്കറി പലഹാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്ക് വണ്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.

2023-2024 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റ്‌ സ്വീകരിക്കുവാനും, റിവേഴ്‌സ് ചെയ്യാനുമുള്ള അവസാന തീയതി 2024 നവംബർ 30

ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

IMSൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്

IMSൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്

IMS ൽ വരുന്ന ഇൻവോയ്സുകളെ നികുതിദായകർ തെറ്റായി "Reject" ചെയ്യുന്നതായി കാണുന്നു: ഈ നടപടി നിയമവിരുദ്ധമാണ്

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി ; അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട വിവരങ്ങൾ

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി ; അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ട വിവരങ്ങൾ

സമയപരിധി കഴിഞ്ഞശേഷം GSTR-3B യിലൂടെ ITC എടുത്തതിന്റെ പേരിൽ ഉണ്ടായ ഡിമാന്റുകൾക്ക് ലഭിക്കുന്ന ജി.എസ്.ടി. ആംനസ്റ്റി .

ഒക്ടോബറിലെ  ജി.എസ്.ടി  വരുമാനം 1.87 ലക്ഷം കോടി രൂപ  ; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു

ഒക്ടോബറിലെ ജി.എസ്.ടി വരുമാനം 1.87 ലക്ഷം കോടി രൂപ ; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു

ഒക്ടോബറിലെ ജി .എസ്.ടി വരുമാനം 1.87 ലക്ഷം കോടി രൂപ ; മെച്ചപ്പെട്ട സാമ്ബത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നു

Loading...