ചരക്കുസേവന നികുതി രജിസ്ട്രേഷന് പരിധി സംസ്ഥാനത്തും 40 ലക്ഷം
ചരക്കുസേവന നികുതിയുടെ രജിസ്ട്രേഷന് പരിധി കേന്ദ്രമാതൃകയില്‍ സംസ്ഥാനവും 40 ലക്ഷം രൂപയാക്കി ഉയര്‍ത്തും. രാജ്യത്തേ ചരക്കുസേവന നികുതി രജിസ്ട്രേഷന് പരിധി 40 ലക്ഷമാക്കി ഉയര്‍ത്താന്‍ നേരത്തെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്നിനു നിലവില്‍വരും.
സംസ്ഥാനങ്ങള്‍ക്ക് അവരുടെ സൗകര്യാര്‍ഥം തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനവും 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികളെ ജിഎസ്ടി രജിസ്ട്രേഷനില്‍നിന്ന് ഒഴിവാക്കി തീരുമാനം എടുക്കുകയായിരുന്നുവെന്നു ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവില്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള വ്യാപാരികളാണു ജിഎസ്ടി രജിസ്ട്രേഷന് എടുക്കേണ്ടത്.
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സങ്കീര്‍ണമായ നടപടിക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഇതു കൂടുതല്‍ ലളിതവത്കരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ നിശ്ചയിച്ചു. ലളിതമായ നടപടിക്രമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏപ്രില്‍ മുതല്‍ നിലവില്‍ വരും. ഏപ്രില്‍ മുതല്‍ ഇതു നിര്‍ബന്ധമാക്കില്ല. നിലവിലുള്ളതും ഉപയോഗിക്കാം. എന്നാല്‍, ജൂലൈ മുതല്‍ പുതിയ മാതൃകയില്‍ മാത്രമേ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടാകൂ എന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.