സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി;കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടി
സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുൻകൂർ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം തോറും നൽകുന്ന ഒക്‌ടോബറിലെ പതിവ് ഗഡുവും ഇതിൽ ഉൾപ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുക.
വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന/ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ഉത്തർപ്രദേശിനാണ്, 31962 കോടി രൂ. ബിഹാറിന് 17921 കോടി രൂപയും മധ്യപ്രദേശിന് 13987 കോടി രൂപയും നൽകി.
സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുക ഇങ്ങനെ
ആന്ധ്ര പ്രദേശ് 7211 കോടി
അരുണാചൽ പ്രദേശ് 3131 കോടി
അസം 5573 കോടി
ഛത്തീസ്‍ഗഡ് 6070 കോടി
ഗോവ 688 കോടി
ഗുജറാത്ത് 6197 കോടി
ഹരിയാന 1947 കോടി
ഹിമാചൽ പ്രദേശ് 1479 കോടി
ജാർഖണ്ഡ് 5892 കോടി
കർണാടക 6492 കോടി
മഹാരാഷ്ട്ര 11255 കോടി
മണിപ്പൂർ 1276 കോടി
മേഘാലയ 1367 കോടി
മിസോറാം 891 കോടി
നാഗാലാൻ്റ് 1014 കോടി
ഒഡിഷ 8068 കോടി
പഞ്ചാബ് 3220 കോടി
രാജസ്ഥാൻ 1737 കോടി
സിക്കിം 691 കോടി
തമിഴ്‌നാട് 7268 കോടി
തെലങ്കാന 3745 കോടി
ത്രിപുര 1261 കോടി
ഉത്തരാഖണ്ഡ് 1992 കോടി
പശ്ചിമ ബംഗാൾ 13404 കോടി