ജിഎസ്ടി കൗൺസിലിന്റെ ഫോക്കസ് ഇനി റിയൽ എസ്റ്റേറ്റിലും ചെറുകിട വ്യാപാരത്തിലും
ജനുവരി പത്തിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം റിയൽ എസ്റ്റേറ്റ്, ചെറുകിട വ്യാപാരികൾഎന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് നിലവിൽ 12 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ യോഗത്തിന് ശേഷം സൂചിപ്പിച്ചിരുന്നു.