കെ-ഡിസ്ക് "ഇന്നവേഷൻ ലീഡർ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിന്
പൗരന്മാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി വൺ ഡിപ്പാർട്മെന്റ്, വൺ ഐഡിയ വിഭാഗത്തിൽ കെ ഡിസ്ക് ഏർപ്പെടുത്തിയ ഇന്നവേറ്റീവ് ഐഡിയയ്ക്കുള്ള "ഇന്നവേഷൻ ലീഡർ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിന് ലഭിച്ചു.
ഡിപ്പാർട്മെന്റിനുള്ള പുരസ്‌കാരം സംസ്ഥാന ജി. എസ്. ടി കമ്മീഷണർ ശ്രീ. അജിത് പാട്ടീൽ ഐ. എ. എസ് ന് ബഹുമാനപെട്ട മുഖ്യമന്ത്രി. ശ്രീ. പിണറായി വിജയൻ കെ ഡിസ്ക് ഇന്നവേഷൻ ദിനാചാരണചടങ്ങിൽ സമ്മാനിച്ചു. "ടെക്നോളജി ഇന്നവേഷൻ ചാമ്പ്യൻ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. കെ. ഷാഹുൽ ഹമീദിന് ബഹുമാനപെട്ട മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിച്ചു. സിറ്റിസൻ സാറ്റിസ്‌ഫാക്ഷൻ സർവ്വേ (Citz Happy) എന്ന പ്രോജക്ടിനാണ് സമ്മാനം ലഭിച്ചത്.