ലക്കി ബിൽ മൊബൈൽ ആപ്പിന്റെ 25 ലക്ഷം രൂപയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് 2023 ഫെബ്രുവരി 10ന്
തിരുവനന്തപുരം: ലക്കി ബിൽ മൊബൈൽ ആപ്പിന്റെ 25 ലക്ഷം രൂപയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് 2023 ഫെബ്രുവരി 10ന് നടക്കും. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലായി ഇതുവരെ 6100 പേർ സമ്മാനാർഹരായി. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ, വനശ്രീ എന്നിവർ നൽകുന്ന 1000/- രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനമായി നൽകുന്നത്. പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് കെ.ടി.ഡി.സി പ്രീമിയം ഹോട്ടലുകളിൽ രണ്ട് രാത്രിയും മൂന്ന് പകലും ഉൾപ്പെടുന്ന സൗജന്യ താമസ സൗകര്യമാണ് ലഭിക്കുന്നത്. കൂടാതെ ആദ്യ നൂറ് ബില്ലുകൾ അപ്‍ലോഡ് ചെയ്യുന്ന 500 പേർക്ക് 1,000/- രൂപയുടെ ഗിഫ്റ്റ് പാക്കറ്റുകൾ സമ്മാനമായി ലഭിക്കും. കൂടാതെ ആദ്യ 250 ബില്ലുകൾ അപ്‍ലോഡ് ചെയ്യുന്ന 100 പേർക്ക് കെ.ടി.ഡി.സി യുടെ 10,000/- രൂപ വില വരുന്ന ഫാമിലി പാക്കേജ് സമ്മാനമായി ലഭിക്കും. ആയിരത്തിന് മുകളിൽ ബില്ലുകൾ അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താക്കൾക്കിടയിൽ നിന്ന് നറുക്കെടുപ്പിലൂടെ 10 പേർക്ക് 1 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ “ലക്കി ബിൽ” ആപ്പിലെ ഒക്ടോബർ മാസത്തെ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കൊല്ലം കരിക്കോട് അൽമാസിൽ ഡോ . ടി .ഇ .അയൂബ് ഖാന് ലഭിച്ചു. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിലെ അധ്യാപകനാണ്. കൊല്ലം , സുപ്രീം ട്രേഡേഴ്സിൽ നിന്ന് വാങ്ങിയ സാധനത്തിന്റെ ബില്ലിനാണ് പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
രണ്ടാം സമ്മാന വിജയികൾ : കൃഷ്ണൻകുട്ടി .കെ , കണ്ണാംപുറത്ത് ഹൗസ്, പാലക്കാട് (വി .എം . ഇലെക്ട്രിക്കൽസ് ആൻഡ് പ്ലംബിംഗ് , പാലക്കാട് ), സായന്തന , കോടയിക്കൽ ഹൗസ് ,കാലടിത്തറ ,മലപ്പുറം (മലബാർ ഡാസിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം), ജാൻവി .വി .എസ്., വഴയിൽ ഹൗസ് , പേങ്ങാട്, മലപ്പുറം ( മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് , കോഴിക്കോട് ), ബിന്ദു .കെ , നമ്പിള്ളിപ്പുറത്ത് ഹൗസ്, പറളം , തൃശൂർ (മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ്, തൃശൂർ), സി.കെ വിജീന്ദ്രകുമാർ , കൊളപാൽ ഹൗസ് , കണ്ണൂർ (നിക്ഷാൻ ഇലക്ട്രോണിക്സ് , കണ്ണൂർ ).
മൂന്നാം സമ്മാന വിജയികൾ: ജിജോ , ജെ.ജെ വില്ല , പട്ടാഴി , കൊല്ലം (രാമചന്ദ്രൻ റീറ്റെയ്ൽ പ്രൈവറ്റ് ലിമിറ്റഡ് , തിരുവനന്തപുരം), സനേഷ് .കെ.പി , കോഴിപുള്ളി ഹൗസ് , പാലാ കക്കയങ്ങാട് , കണ്ണൂർ (ശ്രീ ഏജൻസീസ് , ഇരിട്ടി , കണ്ണൂർ), ശശികുമാർ ബി., മങ്ങാട്ട് ഹൗസ് , മാമംഗലം , എറണാകുളം (ഇടപ്പള്ളി സർവീസ് കോ ഓപ്പറേറ്റീവ് സൂപ്പർമാർക്കറ്റ്, എറണാകുളം ), മങ്കേഷ് .എസ് , അശ്വതി , തിരുവമ്പാടി, തൃശൂർ( മെഡി കെയർ ഫാർമ , തൃശൂർ ), രതീഷ് .പി.ആർ, പുഞ്ചയിൽ, കൂനമ്മാവ് , എറണാകുളം (എസ് .ആർ .എ ട്രേഡേഴ്സ് , ചേർത്തല).