രജിസ്ട്രേഷൻ ഇല്ലാത്തവരിൽ നിന്നും രജിസ്ട്രേഷനുള്ള വ്യാപാരി മെറ്റൽ സ്ക്രാപ്പ് വാങ്ങുമ്പോൾ 18% റിവേഴ്സ് ചാർജ് നികുതി ; 2024 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
2024 ഒക്ടോബർ 10 മുതൽ രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നും രജിസ്ട്രേഷനുള്ള വ്യാപാരി മെറ്റൽ സ്ക്രാപ്പ് ( HSN ചാപ്റ്റർ 72 മുതൽ 81 വരെ) വാങ്ങുമ്പോൾ ആയതിന് 18% നികുതി ഡിക്ലയർ ചെയ്ത്, വകുപ്പ് 31 (3) (f) പ്രകാരം സെൽഫ് ഇൻവോയ്‌സ് എടുത്ത് മാത്രമേ വ്യാപാരവും, ചരക്ക് ഗതാഗതവും നിയമപരമായി സാധിക്കൂ.
പ്രസ്തുത ചരക്കിൻ്റെ നികുതി 18% റിവേഴ്സ് ചാർജ്ജായി ( RCM) രജിസ്റ്റർഡ് വ്യാപാരി തന്നെ തങ്ങളുടെ GSTR 3B റിട്ടേണിലൂടെ അടയ്ക്കേണ്ടതുമാണ്.
രജിസ്ട്രേഷൻ കോമ്പോസിഷൻ സ്കീമിൽ ആണെങ്കിൽപ്പോലും റിവേഴ്സ് ചാർജ് വരുമ്പോൾ പ്രസ്തുത കോമ്പോസിഷൻ രജിസ്ട്രേഷൻ വ്യാപാരി 18% നിരക്കിൽ തന്നെയാണ് റിവേഴ്സ് ചാർജ്ജായി നികുതി അടയ്ക്കേണ്ടത്.
കൂടാതെ, GST ഒഴികെയുള്ള തുക 2.5 ലക്ഷത്തിന് മുകളിൽ ഉള്ള B2B metal scrap വ്യാപാരത്തിൽ Scrap സ്വീകരിച്ച ആൾ / സ്ഥാപനം പണം നൽകുമ്പോൾ തത്സമയം 2% TDS കിഴിച്ച് തൊട്ടടുത്ത മാസം 10-ാം തിയ്യതിക്ക് മുമ്പ് GSTR 7 റിട്ടേണിലൂടെ അത് അടയ്ക്കേണ്ടതുമാണ്.
GSTR 7 റിട്ടേൺ ഫയൽ ചെയ്യുന്നതിനായി നിലവിലുള്ള Tax Payer രജിസ്ട്രേഷന് പുറമേ പ്രത്യേകം Tax Deductor രജിസ്ട്രേഷൻ എടുക്കേണ്ടതുമാണ്