പുതിയ ജിഎസ്ടി റിട്ടേണ്‍ സംവിധാനം ഒക്ടോബര്‍ മുതല്‍
പുതിയ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം ഒക്ടോബര്‍ മാസം മുതല്‍ നിലവില്‍ വരുന്നു. മാസംതോറും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ബിസിനസുകള്‍ക്കാണ് മാറ്റം ബാധകമാവുക. മൂന്നു മാസത്തെ ട്രയല്‍ ജൂലൈയില്‍ ആരംഭിക്കും. ടാക്സ് റിട്ടേണ്‍ നിലവില്‍ കമ്ബനികള്‍ ഫയല്‍ ചെയ്യുന്നത് GSTR3B അല്ലെങ്കില്‍ സമ്മറി ഫോം, GSTR1 എന്നിവ ഉപയോഗിച്ചാണ്. മൂന്ന് ഫോമുകളാണ് പുതിയ സംവിധാനത്തില്‍ ഉണ്ടാകുക: GST ANX-1, GST ANX-2, GST RET-1. പുതിയ സംവിധാനം നിലവില്‍ വന്നാലും നികുതി ബാധ്യത, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല.