സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതരാമന്‍.
പൊതു ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് കഴിഞ്ഞ നാല് വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും ധനമന്ത്രി പറഞ്ഞു.
ഊര്‍ജ മേഖലയിലും പരിഷ്കാരങ്ങള്‍ കൊണ്ടുവരും. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി 18ന് ജി.എസ്.ടി കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഫെബ്രുവരി 18ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ സിമന്റിന്റെ നികുതി കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ 28 ശതമാനം നികുതിയാണ് സിമന്റിന് ചുമത്തുന്നത്.