സംസ്ഥാനത്തെ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് തുടരുന്നു; കൊച്ചിയിൽ ഹോട്ടൽ ശൃംഖല 10 കോടിയിലേറെ രൂപ നികുതി വെട്ടിച്ചതായി കണ്ടെത്തൽ.
സംസ്ഥാനത്തെ ഹോട്ടലുകളിൽ നികുതിവെട്ടിപ്പു തുടരുന്നുതായി സംസ്ഥാന ജിഎസ്ടി ഇൻറലിജൻസിന്റെ കണ്ടെത്തൽ.
കൊച്ചിയിൽ ഹോട്ടൽ ശൃംഖല 10 കോടിയിലേറെ രൂപ നികുതി വെട്ടിച്ചതായി ജി എസ് ടി ഇൻ്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതായി അറിയാൻ കഴിയുന്നു.
ജി എസ് ടി ഇൻ്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമീഷണർ ജോൺസൺ ചാക്കോ യുടെ നേതൃത്വത്തിൽ ആണ് ശനിയാഴ്ച രാത്രി മിന്നൽ പരിശോധന നടന്നത്. അറേബ്യൻ പാലസ് ഹോട്ടലിന്റെ 7 ശാഖകളിലായിരുന്നു പരിശോധന. ടേണോവർ കുറച്ചു കാണിച്ചായിരുന്നു നികുതിവെട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജോൺസൺ ചാക്കോ പറഞ്ഞു.