ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ണഞ്ചേരി എന്നീ പ്രദേശങ്ങളിലെ പത്തോളം വീടുകളിൽ സെർച്:- 6.87 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ടമെന്റ് കോട്ടയം ഇന്റലിജൻസ് യൂണിറ്റ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ണഞ്ചേരി എന്നീ പ്രദേശങ്ങളിലെ പത്തോളം വീടുകളിൽ സെർച് നടത്തി, 30.70 കോടി രൂപയുടെ ചരക്കുകളുടെ വ്യാജബില്ല് ചമച്ചു 6.87 കോടിയോളം രൂപയുടെ നികുതി വെട്ടിച്ചതായാണ് ഇതിലൂടെ കണ്ടെത്തിയത്. ന്യൂ മൈസൂർ സ്റ്റീൽസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ ഉടമയായ നസീബ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. പ്രസ്തുത പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതാണ് .
ഇന്റലിജൻസ് യൂണിറ്റ് കോട്ടയം, കഴിഞ്ഞ ആറു മാസത്തിനിടയിൽ നടത്തിയ മൂന്നാമത്തെ അറസ്റ്റാണിത്.
ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) ശ്രീ.ബോബി ഉമ്മൻ , ശ്രീ.ജോൺസൺ ചാക്കോ എന്നിവർ നേതൃത്വം നൽകി. ഇന്റലിജൻസ് ഓഫീസർ ശ്രീമതി പ്രീതി കുര്യാക്കോസ്, ഇന്റലിജൻസ് ഇൻസ്‌പെക്ടർ മാരായ ശ്രീ. അഭിലാഷ് , ശ്രീ .വിനോദ്. ടി. ജെ., ശ്രീമതി സിന്ധു .ആർ .നായർ, ശ്രീമതി രഹ് ന എം മജീദ്, എന്നിവർ അടങ്ങിയ സംഘമാണ് സെർച്ചിൽ പങ്കെടുത്തത്
തിരുവനന്തപുരം മേഖല ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണർ ശ്രീ കിരൺലാൽ.പി എസ് ന്റെ നിർദേശപ്രകാരമാണ് ഈ സെർച് നടപടികൾ സ്വീകരിച്ചത്