ഒരു പഠനവും നടത്താതെ സംസ്ഥാനത്തെ 52,000 വ്യാപാരികൾക്കാണു നികുതി വകുപ്പ് നോട്ടിസ് അയച്ചത് - വി.ഡി.സതീശൻ
ഒരു പഠനവും നടത്താതെ സംസ്ഥാനത്തെ 52,000 വ്യാപാരികൾക്കാണു നികുതി വകുപ്പ് നോട്ടിസ് അയച്ചതെന്നു വി.ഡി.സതീശൻ ആരോപിച്ചു. ഒരു രൂപ പോലും കുടിശികയില്ലാത്ത വ്യാപാരിക്കു പോലും 17 കിലോമീറ്റർ വാഹനം ഓടിച്ചു ചെന്നു നികുതി ഉദ്യോഗസ്ഥർ നോട്ടിസ് നൽകി. നോട്ടിസുകൾ ഇനിയും പിൻവലിച്ചിട്ടില്ല. നിയമപരമായി നിലനിൽക്കുന്ന ഈ നോട്ടിസുകൾ ഡമോക്ലിസിന്റെ വാളു പോലെയാണ്. 2006-’11 ലെ ധനമന്ത്രിയുടെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ ഐസക്കെന്നും സതീശൻ പറഞ്ഞു