ഇ-വേ ബിൽ സംവിധാനത്തിൽ നിലവിൽ വരുന്ന പുതിയ മാറ്റങ്ങൾ
1. യൂസർ നൽകുന്ന പിൻ കോഡ് അനുസരിച്ച് ചരക്ക് നീക്കത്തിന്റെ ദൂരം ഇ-വേ ബിൽ സംവിധാനത്തിൽ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കപ്പെടും. അങ്ങനെ പൂരിപ്പിക്കപ്പെടുന്ന ദൂരത്തിന്റെ 10 ശതമാനത്തിൽ കൂടാതെ തിരുത്തൽ വരുത്താനാകും.
2. ഒരു ഇൻവോയ്‌സ് നമ്പർ ഉപയോഗിച്ച് ഒന്നിലധികം ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യാനാവില്ല.
3. ഇ-വേ ബില്ലിന്റെ യാത്രാ സമയം ദീർഘിപ്പിക്കുന്നതിനായി 'In Transit' അല്ലെങ്കിൽ 'In Movement' എന്നീ ഓപ്ഷനുകൾ നിലവിൽ വരും. 'In Transit' തിരഞ്ഞെടുത്താൽ സ്ഥലത്തിന്റെ വിലാസവും വിവരങ്ങളും നൽകണം. 'In Movement' ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സ്ഥലം, വാഹനം എന്നിവയുടെ വിവരങ്ങൾ നൽകണം.
4. കോമ്പോസിഷൻ ഡീലർമാർക്ക് അന്തർസംസ്ഥാന സപ്ലൈ വിവരങ്ങൾ നൽകാനാവില്ല. കോമ്പോസിഷൻ ഡീലർമാർക്ക് അന്തർസംസ്ഥാന സപ്ലൈ നടത്താൻ അനുമതി ഇല്ലാത്തതിനാലാണ് ഇത്.
CGST, SGST ഇടപാട് വിവരങ്ങളും കോമ്പോസിഷൻ ഡീലറിന് ലഭ്യമാവില്ല.