വെട്ടിപ്പുകാരായി ചിത്രീകരിച്ച് ജി എസ് ടി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണവ്യാപാര സംഘടന
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന പരമ്പരാഗത സ്വര്‍ണ വ്യാപാര മേഖലയെ ദുര്‍ബലപ്പെടുത്തി സ്വദേശ, വിദേശകുത്തകള്‍ക്ക് വഴിയൊരുക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റി.
50,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ളതും ആനുപാദികമായി നികുതി അടയ്ക്കുന്ന സ്വര്‍ണ മേഖലയെ നിരന്തരം നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന സമീപനം കേരളത്തിനു ഗുണകരമാകില്ലെന്നും സംഘടന പറയുന്നു.
സ്വര്‍ണ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കണമെന്നും വ്യാപാരികളുമായി ചര്‍ചയ്ക്ക് തയ്യാറാകണമെന്നും സംസ്ഥാന കമിറ്റി സര്‍കാരിനോടാവശ്യപ്പെട്ടു.