ഇ-വെബിൽ സ്വർണ്ണ വ്യാപാര മേഖലയെ തകർക്കും - ഇ- വെബില്ലിന് എതിരെ ഭീ മഹർജി
ആലപ്പുഴ: കേരള ധനകാര്യ വകുപ്പ് മന്ത്രി ജി.എസ്.ടി കൗൺസിലിൻ്റെ അനുമതിയോടെ കേരളത്തിൽ - സ്വർണ്ണ വ്യാപാര മേഖലയിൽ നടപ്പിലാക്കുപോകുന്ന ഇ-വെബിൽ സ്വർണ്ണ വ്യാപാരികൾക്കും -ഉപഭോക്താക്കൾക്കും ദോഷകരമായി ബാധി ക്കു ന്നതിനാൽ ബിൽ നടപ്പിലാക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആൾ കേരള ഗോൾഡ് ആൻ്റ്സിൽ വർമർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ഭീമ ഹർജി സർക്കാരിന് നൽകും
ഇതിലേക്ക് പൊതുസമൂഹത്തിലുള്ളവരുടെയും - വ്യാപാരികളും ഒപ്പിട്ട ഭീമ ഹർജിയാണ് നൽകുന്നത് ഒപ്പ് ശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാട ആൾ കേരള ഗോൾഡ് ആൻ്റ്സിൽ വർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര നിർവ്വഹിച്ചു
അനാവശ്യ ഉദ്യോഗസ്ഥ പരിരോധനക്കും വ്യാപാര സ്തംഭനത്തിനും ഇ-വെബിൽ കാരണമാകും , സ്വർണ്ണം ആഭരണമായി പൂർത്തീകരിക്കപ്പെടണമെങ്കിൽ പല ഘട്ടങ്ങളിലായി പല ഫാക്ടറികളിൽ കയറി ഇറങ്ങേണ്ടി വരും - ഉപഭോക്താക്കൾ ധരിക്കുന്ന ആഭരണത്തിൻ്റെ രേഖകൾ കൈവശം സൂക്ഷിക്കണം ഇത് വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റോയി പാലത്ര പറഞ്ഞു വ്യാപാര പ്രതിസന്ധിക്ക് കാരണമാകുന്ന ഇ-വെ ബില്ലിന് എതിരെ വ്യാപാരികളുടെ യോഗം 23. ,24 ,തിയതികളിൽ മൂന്നാറിൽ ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു 'ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ടാക്സ് കൺസൾട്ടൻ്റ് ആൻ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള, സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ, സ്വർണ്ണ വ്യാപാര മേഖലയിൽ രണ്ട് ലക്ഷം രുപക്ക് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണെന് അഭിപ്രായപ്പെട്ടു. റോട്ടറി ക്ളബ് ആലപ്പി പ്രസിഡൻ്റ് ജോസ് ആറാത്തുതറ, ജില്ലാ സെക്രട്ടറിമാരായ കെ.നാസർ, എബി തോമസ്, ജില്ല ട്രഷറർ ബ്രദേഴ്സ് റഷീദ്, എം.പി.ഗുരുദയാൽ, മുരുകാ ഷാജി, എന്നിവർ പ്രസംഗിച്ചു