GST നിയമത്തിൻ പ്രോസിക്യൂഷന് ആവശ്യമാകുന്ന കുറ്റങ്ങൾ
കുറ്റം ചെയ്ത ആൾക്കെതിരെ കുറ്റം ചെയ്തതു എന്ന് കാണിക്കുന്ന നിയമനടപടി ക്രമത്തിൻറ്റെ തുടക്കവും തുടർന്നുള്ള നടപടികളുമാണ് പ്രോസിക്യഷൻ. ക്രിമിനൽ നടപടിക്രമത്തിൻറ്റെ (ക്രിമിനൽ പ്രോസിഡിയർ കോഡ്) വകുപ്പ് പ്രകാരം ഒരാൾക്കെതിരെയുള്ള നിയമനടപടിക്രമം തുടങ്ങുന്നതും തുടർന്നു കൊണ്ടുപോകുന്നതുമാണ് പ്രോസിക്യഷൻ.
ക്രിമിനൽ പ്രോസി ഡിങ്സും പ്രോസിക്യൂഷനും ആവശ്യമാകുന്ന ഗുരുതരകുറ്റങ്ങൾ താഴെകൊടുക്കുന്നു.
- a) ഇൻവോയ്സ് (Invoice) ഇല്ലാതെയോ, തെറ്റായതോ ശരിയല്ലാത്തതോ ആയ ഇൻവോയ്സ് ഉപയോഗിച്ചോ സപ്ലൈയിൽ (Supply) ഏർപ്പെടുക
- b) സപ്ലൈ നടത്താതെ ഇൻവോയ്സ് ഇറക്കുക;
- c) വസൂലാക്കിയ നികുതി 3 മാസം കഴിഞ്ഞിട്ടും അടയ്ക്കാതിരിക്കുക
- d) ചരക്കുകളോ സേവനങ്ങളോ ലഭിക്കാതെ ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് (Input tax credit) എടുക്കുകയോ ഉപയോഗിക്കുകയോ ചെയുക,
- e) വ്യാജമായി റീഫണ്ട് നേടുക,
- f) a മുതൽ e വരെ പറഞ്ഞിട്ടില്ലാത്ത ഒരു നിയമലംഘനം വഴി നികുതി വെട്ടിയ്ക്കുക, വ്യാജമായി ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് എടുക്കുക അഥവാ റീഫണ്ട് നേടുക
- g) നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി തെറ്റായ വിവരങ്ങൾ നൽകുകയോ, സാമ്പത്തിക കണക്കു പുസ്തകത്തിൽ തെറ്റായി രേഖപ്പെടുത്തുകയോ അല്ലെങ്കിൽ തെറ്റായ കണക്കുകളോ രേഖകളോ നൽകുകയോ ചെയ്യുക;
- h) ഏതെങ്കിലും ഉദ്യോഗസ്ഥനെ ഉത്തരവാദിത്തം നിറവേറ്റുന്നതിന് വിഘ്നം വരുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക
- i) കണ്ടുകെട്ടലിന് വിധേയമാകേണ്ട ഏതെങ്കിലും ചരക്കുകൾ സ്വീകരിക്കുന്നത്തിലോ, സംഭരിക്കുന്നത്തിലോ, കടത്തുന്നതിലോ, സപ്ലൈ ചെയ്യുന്നതിലോ ഏർപ്പെടുക
- j) നിയമത്തിന് വിരുദ്ധമായി, സേവനങ്ങൾ സപ്ലൈ ചെയ്യുകയോ സ്വീകരിക്കുകയോ, ഏർപെടുകയോ ചെയ്യുക;
- k) തെളിവുകൾ നശിപ്പിക്കുകയോ അതിനായി റിക്കാർഡിൽ തിരുത്തലുകൾ വരുത്തുകയോ ചെയ്യുക
- l) നിയമത്തിന്റെയും ചട്ടത്തിൻറ്റെയും അടിസ്ഥാനത്തിൽ ആവശ്യമായ വിവരങ്ങൾ നല്ലാതിരിക്കുക, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നല്ലുക
- m) മുകളിൽ പറഞ്ഞ (a) മുതൽ (l) വരെ ഉള്ള പ്രന്തണ്ട കുറ്റങ്ങൾ ചെയ്യുകയോ ചെയ്യുന്നതിന് സഹായം നല്ലുകയോ ചെയ്യുക.
കുറ്റംചുമത്തപ്പെട്ടാൽ ലഭിക്കാവുന്ന ശിക്ഷകൾ
ലഭിക്കാവുന്ന ശിക്ഷ താഴെ പറയുന്ന പ്രകാരമാണ്