ജി എസ് ടി യിൽ ഇളവുകൾ ആവശ്യപ്പെട്ട് ഓൾ കേരള ജിഎസ്‌ടി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതി നൽകി
ഓൾ കേരള ജിഎസ്‌ടി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതിയിലെ ആവശ്യങ്ങൾ
1) കഴിഞ്ഞ ദിവസം നിലവിൽ വന്ന, സപ്ലയർ നികുതി അടച്ചില്ലെങ്കിൽ വാങ്ങിയ സ്ഥാപനം നികുതിയും പലിശയും നൽകണം എന്നാൽ തുടർന്ന് ഡിപ്പാർട്ട്മെന്റ് വിൽപ്പന നടത്തിയ സ്ഥാപനത്തിൽ നിന്ന് പ്രസ്തുത നികുതിയും പലിശയും ഈടാക്കിയാൽ വാങ്ങിയ ആളുടെ കൈയ്യിൽ നിന്ന് വാങ്ങിയ തുക തിരിച്ച് നൽകും എന്ന് പറയുന്നില്ല. പ്രസ്തുത ചട്ടത്തിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടും
2) ജി എസ് ടി നിലവിൽ വന്ന് ഏഴ് വർഷം ആയിട്ടും ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന ഉത്തരവുകളിൽ പരാതി പരിഹാര സംവിധാനം ആയ ജി എസ് ടി ട്രൈബ്യൂണൽ പ്രവർത്തനം തുടങ്ങാത്ത പശ്ചാത്തലത്തിൽ, അടുത്ത വർഷം സ്ഥാപിതമാകുമെന്ന് പ്രതീക്ഷിക്കുന്ന ട്രൈബ്യൂണൽ 2017-18 മുതലുള്ള തർക്കങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ നികുതി ബാധ്യതയും നിലവിലെ നിയമപ്രകാരമുള്ള പലിശ നിരക്ക് പ്രകാരം ആണെങ്കിൽ, പലിശ തുക നികുതിയെകാൾ അധികം വരും. ( നിലവിൽ ഡീലർക്ക് അവകാശപ്പെട്ടതിനേക്കൾ കൂടുതൽ ഇൻപുട്ട് ടാക്സ് എടുത്തു എന്ന് കണ്ടെത്തിയാൽ 24% ആണ് പലിശ).
ഇത് ഏഴ് വർഷമായി ഇല്ലാത്ത ട്രൈബ്യൂണൽ പാസാക്കുന്ന വിധികളിൽ പലിശ നിരക്കിൽ ഇളവ് നൽകാൻ ഉതകുന്ന വിധത്തിലുള്ള നിയമ ഭേദഗതിയും ആവശ്യപ്പെട്ടാണ് പരാതി.
പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും എന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ്റെ ഓഫീസിൽ നിന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജേക്കബ് സന്തോഷിനെ ഇമെയിലിലൂടെ അറിയിച്ചു.