കേരളത്തില്‍ അഞ്ചു വർഷത്തിനിടെ 3,059 കോടി രൂപയുടെ നികുതി വെട്ടിപ്പ്; കൂടുതലായും നികുതി വെട്ടിപ്പ് നടക്കുന്നത് അടക്ക കയറ്റുമതി ചെയ്യുന്ന കമ്പനികളും വ്യാജ പ്ലൈവുഡ് കമ്പനികളും
സംസ്ഥാനത്ത് ചരക്ക് സേവന നികുതിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ്. 2017 ല്‍ ജിസ്എസ്ടി ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെയുള്ളയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,058 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ 1,206 കോടി രൂപ മാത്രമാണ് തിരിച്ചു പിടിക്കാനായത്. തട്ടിപ്പ് നടത്തിയവരില്‍ ഇതുവരെ പിടികൂടയത് 10 പേരെ മാത്രമാണെന്ന് ധനകാര്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ കൂടുതലായും നികുതി വെട്ടിപ്പ് നടക്കുന്നത് അടക്ക കയറ്റുമതി ചെയ്യുന്ന കമ്പനികളുടേയും വ്യാജ പ്ലൈവുഡ് കമ്പനിയുടേയും പേരിലാണെന്ന് ജിഎസ്ടി അധികൃതര്‍ വ്യക്തമാക്കി. കടലാസ് കമ്പനികള്‍ ബില്ലില്‍ കൃത്രിമം കാണിച്ചും വെട്ടിപ്പ് നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരില്‍ വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്താണ് കൂടുതലും വെട്ടിപ്പ് നടത്തുന്നത്. നികുതി പണം തിരിച്ചെടുക്കാനാവാത്ത വിധം ബിനാമി രജിസ്‌ട്രേഷന്‍ തട്ടിപ്പുകളും കേരളത്തില്‍ വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. സ്വർണ വ്യാപാര മോഖലയില്‍ നികുതിശോഷണമില്ലെന്നും താരതമ്യേന മേഖലയിലെ വെട്ടിപ്പുകൾ പെട്ടന്ന് കണ്ടെത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു. ഹോട്ടൽ മേഖല, വിദ്യാഭാസ മേഖല തുടങ്ങിയ മേഖലകളിൽ പരിശോധനകൾ നടന്നുവരുന്നു
3,07,991 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് രാജ്യത്ത് ആകെ നടന്നത്. ഇതില്‍ 1,03,801 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. 60000 കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടത്തിയിട്ടുള്ളത്.