ജിഎസ്ടി വാർഷിക റിട്ടേണുയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാർ എറണാകുളത്ത് നാളെ (27.12.2022)
ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ അവസാന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും, ജിഎസ്‌ടി വാർഷിക റിട്ടേൺ ഫയലിങ് സുഗമമാക്കുന്നതിനുമായി, സംസ്ഥാന ജിഎസ്ടി വകുപ്പും, ഓൾ കേരള ജിഎസ്ടി പ്രാക്ടീഷനേഴ്സ് അസോസിയേഷനും , പ്രമുഖ നികുതി പഠന കേന്ദ്രമായ പിള്ളൈസ് അക്കാദമിയും, സിദ്ധാർഥ് ഐ റ്റി സൊലൂഷനും ചേർന്ന് ഒരു ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നു.
ജിഎസ്ടി അസെസ്മെന്റ്, GSTR1, 3B, 2A, 2B, 8A, 9 & 9C, ജിഎസ്ടിയിലെ വ്യവഹാരങ്ങളെ എങ്ങനെ നേരിടാം, തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിന്റെ ദിവസമായ 27നു ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 5 മണിവരെ ചർച്ച ചെയ്യുന്നത്. എറണാകുളം, തേവരയിലുള്ള സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഓഫീസിലാണ് സെമിനാർ നടക്കുന്നത്. പരിമിതമായ സീറ്റുകൾ മാത്രം. റെജിസ്ട്രേഷനും മറ്റ് സംശയങ്ങൾക്കും ബന്ധപ്പെടുക 9847182829