റെസ്റ്റോറന്റുകളിലെ വ്യാജ ജിഎസ്ടി ബില്ലുകൾ; ജിഎസ്ടി ഹെല്‍പ്പ് ലൈന്‍ നമ്പറിൽ ബന്ധപ്പെടാം.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പലപ്പോഴും ബില്ലുകള്‍ പരിശോധിക്കാതെയാണ് പലരും റെസ്റ്റോറന്റുകളില്‍ പണം നല്‍കാറുള്ളത്. അത് നികുതവെട്ടിപ്പ് നടത്താൻ കാരണമാകുന്നു. ഇത് പല റെസ്റ്റോറന്റുകളും വ്യാജ ജിഎസ്ടി ചുമത്തി ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കാറുണ്ട്.
റെസ്റ്റോറന്റുകളും ഹോട്ടലുകളും മൂന്ന് തരത്തിലാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഒന്നാമത്തേത്, ബില്ലില്‍ ഉള്‍പ്പെടുത്താതെ ജിഎസ്ടി ചാര്‍ജ് ഈടാക്കുന്നു. രണ്ടാമത്തേത്, ബില്ലില്‍ ജിഎസ്ടി പരാമര്‍ശിക്കുന്നു. അതേസമയം ഈ ജിഎസ്ടി നമ്ബര്‍ സജീവമായിരിക്കില്ല. മൂന്നാമത്തെ രീതി പ്രകാരം ജിഎസ്ടി നമ്പർ സജീവമാണ്, എന്നാല്‍ റസ്റ്റോറന്റ് ജിഎസ്ടി ബില്ലിന്റെ പരിധിയില്‍ വരുന്നില്ല. ഇങ്ങനെ ഉപഭോക്താക്കളില്‍ നിന്നും വ്യാജ ജിഎസ്ടി ചാര്‍ജുകള്‍ ഈടാക്കുന്നു. എല്ലാത്തിനും ഉപരി എല്ലാ ദിവസവും ഒന്നിൽ തുടങ്ങുന്ന ബില്ലുകൾ ഉപയോഗിക്കുന്നു എന്നതും ആണ്. പ്രമുഖ റെസ്റ്റോറൻ്റ് ശൃംഖല ഇതേ രീതിയിൽ ബില്ലുകൾ നൽകി വരുന്നു.
ജിഎസ്ടി ഇനത്തില്‍ അധിക അധിക തുക ഈടാക്കുന്നത് ഒഴിവാക്കാന്‍, ഉപഭോക്താക്കള്‍ ബില്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം. എന്തെങ്കിലും പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അവര്‍ പണം നല്‍കാന്‍ വിസമ്മതിക്കുകയും പരാതി നല്‍കാന്‍ ജിഎസ്ടി ഹെല്‍പ്പ് ലൈന്‍ നമ്ബറായ 18001200232-ല്‍ ബന്ധപ്പെടുകയും വേണം. കൂടാതെ https://services.gst.gov.in/services/searchtp എന്ന വെബ് സൈറ്റ് ലൂടെയും നികുതി അടക്കുന്ന വിവരങ്ങളും പരിശോധിക്കവുന്നതാണ്. ഇപ്പൊൾ നിലവിൽ ഉള്ള റെസ്റ്റോറൻ്റ് കൾ പരിശോധിച്ചാൽ അവയിൽ സസ്പെൻഡ് ചെയ്യപ്പെടുകയോ അതോ ക്യാൻസൽ ചെയ്യപ്പെടുകയോ ആയ വിവരം മേൽ വെബ് സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്.
മാത്രമല്ല, ഈ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. റസ്റ്റോറന്റിന്റെയോ ഹോട്ടലിന്റെയോ വിഭാഗത്തെ അടിസ്ഥാനമാക്കി ജിഎസ്ടി ബില്‍ നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. സാധാരണഗതിയില്‍, ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം 5 ശതമാനം ജിഎസ്ടിയും ചിലയിടങ്ങളില്‍ 12 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കുന്നത്. വിലകൂടിയ ഹോട്ടലുകളോ റെസ്റ്റോറന്റുകളോ 18 ശതമാനം ജിഎസ്ടി ബില്‍ ഈടാക്കാം. അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ ഉചിതമായ ജിഎസ്ടി ചാര്‍ജുകള്‍ അറിയേണ്ടത് അത്യാവശ്യമാണ്
ഉപഭോക്താക്കള്‍ അവരുടെ റസ്റ്റോറന്റ് ബില്ലുകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കുകയും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ ശരിയായ ജിഎസ്ടി നിരക്കുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. റസ്റ്റോറന്റില്‍ വ്യാജ ജിഎസ്ടി ഈടാക്കുന്നതായി സംശയം തോന്നിയാല്‍ ജിഎസ്ടി ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ അറിയിക്കണം. നികുതവെട്ടിപ്പ് ശ്രദ്ധയിൽ കണ്ടാൽ ഉന്നത ഉദ്യോഗസ്ഥർ മുമ്പാകെ അറിയിക്കുകയും അതിന് നികുതി വെട്ടിപ്പിനെ അനുസൃതമായി 20 ശതമാനം വരെ പാരിതോഷികം ലഭിക്കുകയും ചെയ്യും.