ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി നഷ്ടമായ വ്യക്തിക്ക് വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസരം ഡിസംബര്‍ 31 വരെ
2021- 22 സാമ്ബത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്യാന്‍ സാധിക്കുക. ഇത് ചെയ്യാനുള്ള അവസാന തീയതി 2022 ഡിസംബര്‍ 31 വരെയാണ്. ആദായ നികുതി നിയമങ്ങള്‍ പ്രകാരം, ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി നഷ്ടമായ ഒരു വ്യക്തിക്ക് വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 31 വരെ കാലാവധി നല്‍കിയത്.
2022 ഡിസംബര്‍ 31- നകം വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നികുതിദായകന് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. 2022- ലെ ബജറ്റിലാണ് സര്‍ക്കാര്‍ ഈ പുതിയ ഓപ്ഷന്‍ പ്രഖ്യാപിച്ചത്. അതേസമയം, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിനുശേഷം, അത്തരത്തിലുള്ള തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നതാണ്.