കേന്ദ്രബജറ്റ്; പുരോഗതിയ്ക്കായുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക് സെമിനാറിൽ വിദഗ്ധര്‍

കേന്ദ്രബജറ്റ്; പുരോഗതിയ്ക്കായുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക് സെമിനാറിൽ വിദഗ്ധര്‍

കൊച്ചി: കേന്ദ്രബജറ്റിൽ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള അവസരങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്ന് ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വിശകലനത്തിൽ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അഭ്യസ്തവിദ്യര്‍ക്കും, ടെക്നോളജി കമ്പനികള്‍ക്കും, കോര്‍പറേറ്റുകള്‍ക്കും മികച്ച അവസരങ്ങളാണ് ബജറ്റ് നിര്‍ദ്ദേശമെന്നും അഭിപ്രായമുയര്‍ന്നു.

സ്റ്റൈപന്‍റോടു കൂടിയുള്ള ഇന്‍റേണ്‍ഷിപ്പ്, സ്റ്റൈപന്‍റ് നൽകുന്നതിന് സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് ഗ്ലോബൽ ട്രാന്‍സ്ഫര്‍ പ്രൈസിംഗ് സര്‍വീസസിന്‍റെ പാര്‍ട്ണറായ പ്രദീപ് എ അഭിപ്രായപ്പെട്ടു. കോര്‍പറേറ്റ് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത് രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് കമ്പനികള്‍ക്ക് ആത്മവിശ്വാസം പകരും. ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ശരിയായി ഉപയോഗിച്ചാൽ വിദ്യാര്‍ത്ഥികള്‍, തൊഴിലന്വേഷകര്‍ എന്നിവര്‍ക്ക് ഏറെ ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യ സ്വത്തിന്‍റെ നികുതിയിൽ കുറവു വരുത്തിയത് രാജ്യത്തെ പൗരന്മാര്‍ക്ക് ഗുണകരമാണെന്ന് ബിഎസ്ആര്‍ ആന്‍ഡ് കോ. എ എ പിയെന്ന സ്ഥാപനത്തിൽ നിന്നുള്ള ആനന്ദ് ഭണ്ഡാരി പറഞ്ഞു. എന്നാൽ വിദേശപൗരന്മാരുടെ സ്ഥാവര സ്വത്തിലുള്ള നികുതിയിൽ കുറവ് വരുത്താത്തത് വിദേശപണം രാജ്യത്തെ വിപണിയിലേക്ക് വരുന്നതിന് കുറവു വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി നിയമത്തിൽ ഏര്‍പ്പെടുത്തിയ ഭേദഗതികള്‍ നികുതിദായകര്‍ക്ക് ഏറെ സഹായകരമാണെന്ന് ബിഎസ്ആര്‍ ആന്‍ഡ് കോ. എ എ പിയെന്ന സ്ഥാപനത്തിൽ നിന്നുള്ള സവിത് വി ഗോപാ പറഞ്ഞു. ജിഎസ്ടി മുന്‍കൂറായി അടയ്ക്കാത്തവര്‍ക്കോ, അല്ലെങ്കിൽ കുറച്ചു മാത്രം അടച്ചവര്‍ക്കോ ഇനി മുതൽ നിയമനടപടിയോ പലിശ ഈടാക്കാനുള്ള നടപടികള നേരിടേണ്ടി വരികയില്ല. 2021 നവംബര്‍ 30 ന് മുമ്പ് ജിഎസ്ടി ക്രെഡിറ്റ് സ്വീകരിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. പണം തിരിച്ചടയ്ക്കേണ്ടി വന്നാ സ്വന്തം ഇന്‍വോയിസ് തയ്യാറാക്കി ക്രെഡിറ്റ് നേടാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി നികുതി ഘടനയെ കൂടുതൽ യുക്തിസഹമാക്കാനുള്ള നിര്‍ദ്ദേശങ്ങളും നൽ കിയിട്ടുണ്ട്.

കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ വിശകലനത്തിനായാണ് ഇന്‍ഫോപാര്‍ക്ക് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ പുരോഗതിയ്ക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും അനുയോജ്യമായ നയങ്ങളും പരിപാടികളും ഇതിലൂടെ വിശകലനം ചെയ്യുകയായിരുന്നു ഉദ്ദേശ്യം.

Also Read

നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍.

കമ്പനികളുടെ ഫയലിംഗിന് പുതിയ രീതിയിൽ: MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ ഗുണകരമോ?

കമ്പനികളുടെ ഫയലിംഗിന് പുതിയ രീതിയിൽ: MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ ഗുണകരമോ?

കമ്പനികളുടെ ഫയലിഗ് പ്രക്രിയ എളുപ്പമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ: പുതിയ സംവിധാനങ്ങൾ ഗുണകരമാണോ?

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ആസ്തിയും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ആസ്തിയും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

കോർപ്പറേറ്റുകൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)

ആദായനികുതി  ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ആദായനികുതി ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ഐടിആർ എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

സ്വകാര്യ നിക്ഷേപക സമൂഹത്തിന്‍റെ വിശ്വാസം സര്‍ക്കാര്‍ വീണ്ടെടുക്കണം- ഇന്‍ഫോപാര്‍ക്കിലെ ബജറ്റ് ചര്‍ച്ച

Loading...