നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം
നികുതിദായകർക്ക് കേന്ദ്ര സർക്കാരിൽ നിന്നും പുതിയ ആശ്വാസം. 2024-25 അസസ്‌മെൻറ് വർഷത്തിലെ (AY) ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31, 2024 ൽ നിന്നും ജനുവരി 15, 2025 ലേക്ക് നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) അറിയിച്ചു. ഇത് നികുതിദായകർക്ക് റിട്ടേണുകൾ സമർപ്പിക്കാനും, ആവശ്യമെങ്കിൽ തിരുത്തലുകൾ നടത്താനും കൂടുതൽ സമയം നൽകുന്നതാണ്.
CBDT 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 119 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഈ ഡെഡ്‌ലൈൻ നീട്ടിയത്.ഡെഡ്‌ലൈൻ നീട്ടിയതോടെ, വ്യത്യസ്ത സാഹചര്യത്തിലുള്ള നികുതിദായകർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്.നേരത്തെ 31-ന് മുമ്പ് റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് കൂടുതൽ സമയം ലഭിക്കും.മുമ്പ് സമർപ്പിച്ച റിട്ടേണിൽ പിഴവുകൾ കണ്ടെത്തിയവർക്ക് അവ തിരുത്താനുള്ള അവസരം ലഭിക്കും.
പിഴയ്ക്ക് നേരത്തെ ലംഘനങ്ങൾക്കായി രണ്ട് തലങ്ങളുള്ള പിഴ ചുമത്തിയിരുന്നു:
₹5 ലക്ഷം വരുമാനമുള്ളവർക്ക് ₹1,000.
₹5 ലക്ഷം കവിഞ്ഞവർക്ക് ₹5,000.
2023-24 സാമ്പത്തിക വർഷത്തിൽ വെറും 6.68% പേരാണ് രാജ്യത്ത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തത്. സമർപ്പിച്ച ആകെ എണ്ണം 8.09 കോടി മാത്രമാണ്.
സമയ പരിധി അവസാനിക്കാൻ മുൻപായി നികുതി റിട്ടേൺ സമർപ്പിച്ച് പിഴയും നിയമപ്രശ്നങ്ങളും ഒഴിവാക്കുക. ഈ അവസരം ഉപയോഗിച്ച് വരുമാന വിശദാംശങ്ങളും പിഴവുകളുമൊന്നും ഇല്ലാതെ റിട്ടേൺ സമർപ്പിക്കുക.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X