സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ?; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയെടുത്തു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയെടുത്തു. മോഹന്‍ലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. സിനിമയിലെ ലാഭം ഉള്‍പ്പടെ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. സിനിമ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
നാലരമണിക്കൂറോളം മൊഴിയെടുത്തെന്നാണ് വിവരം. ാേഹന്‍ലാലിന്റെ ചില സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത തേടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
രണ്ടുമാസം മുമ്ബ് പൃഥ്വിരാജ്, ആന്‍റണി പെരുമ്ബാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ മൊഴിയും ശേഖരിച്ചിരിക്കുന്നത്.
സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് പരിശോധന.