വിവിധയിനം എണ്ണ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളിൽ 50 കോടി രൂപയുടെ വെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി
വെളിച്ചെണ്ണ, പാമോയിൽ, സൺ ഫ്ലവർ ഓയിൽ എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെടുന്ന തൃശ്ശൂരിലെ മൂന്ന് സ്ഥാപനങ്ങളിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് തൃശൂർ യൂണിറ്റ് - 1, തൃശൂർ, എറണാകുളം, മലപ്പുറം കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിലെ മറ്റ് ഇന്റലിജൻസ് യൂണിറ്റുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, സ്ഥാപനങ്ങൾ 50 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
ഇതിലൂടെ 3 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. തുടർ നടപടികൾ സ്വീകരിച്ച് വരുന്നു