2020-21 അസസ്മെന്റ് ഇയറിലെ അപ്‌ഡേറ്റ് ചെയ്ത ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31
- 2020-21 അസസ്മെന്റ് ഇയറിലെ അപ്‌ഡേറ്റ് ചെയ്ത ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31 ആണ്. അപ്ഡേറ്റഡ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാല്‍ പിന്നീട് ഉയര്‍ന്ന നികുതി അടയ്ക്കേണ്ടതായി വരും.
- കൃത്യമായി നികുതി അടക്കുന്നതിനും രാജ്യത്തെ നികുതി നിയമം ലളിതമാക്കുന്നതിനുമായി ആദായനികുതി വകുപ്പ് വിവിധ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. നികുതി റിട്ടേണുകളുടെ ഇലക്ട്രോണിക് ഫയലിംഗ്, നികുതിദായകര്‍ക്കുള്ള മൊബൈല്‍ ആപ്പ്, നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അവരുടെ നികുതി പേയ്മെന്റുകള്‍ ട്രാക്കുചെയ്യുന്നതിന് പാന്‍ നമ്പർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.