കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്‍
ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ഒഴിവ് വന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി നെലോ വിന്‍ഗദയെ നിയമിച്ചു. 'ദി പ്രൊഫസര്‍' എന്ന പേരിലാണ് നെലോ അറിയപ്പെടുന്നത്. ഈ സീസണിന്റെ അവസാനം വരെയാണ് നെലോയുടെ നിയമനം എന്നാണ് അറിയാന്‍ കഴിയുന്നത്. പോര്‍ച്ചുഗല്‍ സ്വദേശിയായ നെലോ വിന്‍ഗദ നിരവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെ ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായും 65കാരനായ നെലോ വിന്‍ഗദ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.
പോര്‍ച്ചുഗല്‍ അണ്ടര്‍ 20 ടീം, സൗദി അറേബ്യ, ഇറാന്‍ അണ്ടര്‍ 23, മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നി ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യക്ക് 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാന്‍സ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നടന്ന കൊണ്ടിരിക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇറാന്‍ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമാണ് നെലോ.