കേരളത്തില്‍ ഒരു പുതിയ ഫുട്‌ബോള്‍ ക്ലബ് കൂടി പിറവിയെടുക്കുന്നു
കണ്ണൂര്‍ : ന്യു വിവ കേരള ഫുട്‌ബോള്‍ ക്ലബ് ഉദ്ഘാടനം 14 ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കും. ആദ്യ വര്‍ഷങ്ങളില്‍ കണ്ണൂര്‍ ആസ്ഥാനമായി ആക്കാദമിയായാണ് പ്രവര്‍ത്തിക്കുക.
തുടര്‍ന്ന് സീനിയര്‍ ടിം രൂപവത്കരിക്കും. അണ്ടര്‍-10, അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17 പ്രായപരിധിയിലുള്ളവര്‍ക്ക് പരിശീലനം നല്‍കും. ഐ ലീഗ് ലക്ഷ്യമിട്ടാണ് സീനിയര്‍ ടീം രൂപവത്കരിക്കുക. ഹാരിസ് മുപ്പന്റകത്ത് ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ടീം കോച്ച് എ.എം.ശ്രീധരന്‍ ടെക്‌നിക്കല്‍ ഡയറക്ടറും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ എന്‍.വി.പ്രദീപ് അക്കാദമി ഡറക്ടറുമാണ്.