പ്രമുഖ ട്രാവല്‍ ഓപ്പറേറ്റര്‍ കമ്ബനിയായ എംജിഎസ് സംസ്ഥാനത്താദ്യമായി ഗ്രീന്‍ ടാക്സികളുടെ സേവനം ആരംഭിച്ചു
സംസ്ഥാനത്താദ്യമായി ഗ്രീന്‍ ടാക്സികളുടെ സേവനം ആരംഭിച്ചു. പ്രമുഖ ട്രാവല്‍ ഓപ്പറേറ്റര്‍ കമ്ബനിയായ എംജിഎസാണ് ഗ്രീന്‍ ടാക്സികളുടെ സേവനം ഉറപ്പുവരുത്തുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റാ എക്സ്പ്രസ്- ടി എന്ന മോഡലിന്റെ ഇലക്‌ട്രിക് കാറുകളാണ് എംജിഎസിന്റെ ഫ്ലീറ്റിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തില്‍ 10 ഇലക്‌ട്രിക് കാറുകളാണ് ടാറ്റ മോട്ടോഴ്സ് കൈമാറിയത്. ഡോ. ശശി തരൂര്‍ എംപിയാണ് ഗ്രീന്‍ ടാക്സിയില്‍ ആദ്യ സവാരി നടത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളും, ഐടി പാര്‍ക്കുകളും കേന്ദ്രീകരിച്ചാണ് എംജിഎസ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിനകം വിവിധ നഗരങ്ങളിലായി 100 ഗ്രീന്‍ ടാക്സികള്‍ നിരത്തിലിറക്കാനാണ് എംജിഎസ് പദ്ധതിയിടുന്നത്. പരമ്ബരാഗത ഇന്ധനത്തിന്റെ ഉപയോഗവും, മലിനീകരണ പ്രശ്നങ്ങളും ഇല്ലാതാക്കാനുളള മികച്ച ഓപ്ഷന്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ തന്നെയാണ്. കൂടാതെ, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ പ്രവര്‍ത്തനച്ചെലവ് താരതമ്യേന കുറവാണ്.