വിവിധ ബാങ്കുകള്‍ക്ക് കിട്ടാനുള്ളത് 66 കേസുകളിലായി 80,000 കോടി രൂപ - കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
70,000 കോടി രൂപയോളം വരുന്ന കിട്ടാക്കടത്തില്‍നിന്ന് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ഈ വര്‍ഷംതന്നെ മുക്തമാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നടപ്പു സാന്പത്തികവര്‍ഷത്തിന്റെ അവസാനംതന്നെ ഇതുണ്ടാകും. 12 വലിയ ബാധ്യതകളും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വലിയ കേസുകളില്‍ ഭൂഷന് പവര്‍ ആന്‍ഡ് സ്റ്റീല്‍, എസാര്‍ സ്റ്റീല്‍ എന്നിവരുടെ ബാധ്യത പരിഹരിക്കാനുള്ള എല്ലാ നീക്കവും നടന്നിട്ടുണ്ടെന്ന് ജയ്റ്റ്ലി ഫേസ്ബുക്കിലൂടെ അറിയിച്ചു.
66 കേസുകളിലായി 80,000 കോടി രൂപയോളമാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് കിട്ടാനുള്ളത്.