എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും എത്രതവണ വേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും എത്രതവണ വേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം.
ഏപ്രിൽ 15ന് ബാങ്കിന്റെ വെബ്സൈറ്റിലൂടെയാണ് എടിഎം നിരക്കുകൾ ജൂൺ 30വരെ പിൻവലിച്ചതായി അറിയിച്ചത്.
എടിഎം നിരക്കുകൾ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.
ഇതേതുടർന്നാണ് ബാങ്കിന്റെ നടപടി. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് ഇതുവരെ അനുവദിച്ചിരുന്നത്.
മെട്രോ നഗരങ്ങളിലല്ലെങ്കിൽ പ്രത്യേക നിരക്കൊന്നും നൽകാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്.