ഉപഭോക്താവിന്റെ നിക്ഷേപത്തിന്മേല്‍ 'ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ്' പരമാവധി 5 ലക്ഷം രൂപ
രാജ്യത്ത് ബാങ്കിംഗ് സംവിധാനവും റിസര്‍വ് ബാങ്ക് മേല്‍നോട്ടവും ശക്തമായതിനാല്‍ മുഖ്യധാരാ ബാങ്കുകള്‍ പൂട്ടിപ്പോകുന്ന (Default) അവസ്ഥ വിരളമാണ്. എന്നാല്‍ സഹകരണ ബാങ്ക് മേഖലയില്‍ താരതമ്യേന ഉയര്‍ന്ന തോതില്‍ ബാങ്കുകള്‍ പൊളിയുന്ന സന്ദര്‍ഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകന്റെ ഫണ്ടും അപകടത്തിലാകും. അടുത്തിടെ വര്‍ധിപ്പിച്ചെങ്കിലും നിലവിലെ നിയമപ്രകാരം ഉപഭോക്താവിന്റെ നിക്ഷേപത്തിന്മേല്‍ 'ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ്' പരമാവധി 5 ലക്ഷം രൂപയാണ്. അതിനാല്‍ 5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം ബാങ്ക് പൂട്ടിപ്പോകുന്ന അവസ്ഥയില്‍ അപകടത്തിലാകും.