കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് ബാങ്കുകൾ വർധിപ്പിച്ചു
നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിന് ഉപഭോക്താവില്‍നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന കൂലി ഫെബ്രുവരി ഒന്നുമുതല്‍ കൂട്ടുന്നു. ഇതുവരെ 100 നോട്ടുകള്‍ക്ക് മുകളില്‍ എണ്ണാനാണ് കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് എന്നപേരില്‍ കൂലി ഈടാക്കിയിരുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഇത് 50 നോട്ടുകള്‍മുതല്‍ ബാധകമാകും. നോട്ടെണ്ണല്‍ക്കൂലിക്ക് ജി.എസ്.ടി.യും ഏര്‍പ്പെടുത്തി- 18 ശതമാനം. ഇത് ഉപഭോക്താവ് നല്‍കേണ്ടി വരും.
50 രൂപയുടെയും അതിന് താഴെയുമുള്ള നോട്ടുകള്‍ എണ്ണാനുള്ള കൂലിയിലും വര്‍ധനയുണ്ട്. 50 രൂപയുടെ 50 നോട്ടുകള്‍ക്ക് ഏഴുരൂപ എണ്ണല്‍ക്കൂലി നല്‍കണം. കറന്റ് അക്കൗണ്ടില്‍ ദിവസത്തെ ശരാശരി ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ മാസത്തെ ബാലന്‍സ് കണക്കാക്കി അതിന്റെ 20 ഇരട്ടിവരെ നിക്ഷേപിക്കാന്‍ എണ്ണല്‍ക്കൂലി ഈടാക്കേണ്ടെന്നായിരുന്നു ബാങ്കുകളുടെ നേരത്തേയുള്ള നിലപാട്.