പിഎഫ് പലിശ നിരക്ക് കൂട്ടി: ആറ് കോടി അംഗങ്ങള്‍ക്ക് പ്രയോജനം
പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു. 2018-19 ല്‍ നിക്ഷേപങ്ങള്‍ക്ക് 8.65 ശതമാനം പലിശ നല്‍കും. ഇപിഎഫ്‌ഒ ഭരണസമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് 8.55 ശതമാനമായിരുന്നു. രാജ്യത്തെ ആറ് കോടി പ്രോവിഡന്‍റ് ഫണ്ട് അംഗങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 2015-16 ലാണ് അംഗങ്ങള്‍ക്ക് ഏറ്റവും അധികം പലിശ ലഭിച്ചത്. 8.8 ശതമാനമായിരുന്നു 2015-16 ലെ പലിശ നിരക്ക്.