വ്യാജ ബാങ്ക് സന്ദേശങ്ങള്‍ വിശ്വസിക്കരുത്, പണം പോകും
ദോഹ: സ്കാം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. വാട്സപ്പ് സന്ദേശങ്ങളിലൂടെയാണ് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇത്തരം സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജസന്ദേശങ്ങളിലൂടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി ഏകോപിച്ച് തട്ടിപ്പുകാരെ പിടികൂടാനും തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിനും ബാങ്കുകള്‍ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബാങ്കില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൃത്യസമയത്ത് അറിയിക്കാത്തതിനാല്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്ന വാട്സപ്പ് സന്ദേശം പലര്‍ക്കും അടുത്തിടെ ലഭിക്കുന്നുണ്ട്.
രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തേടി ബാങ്കുകള്‍ വാട്സപ്പ് സന്ദേശങ്ങളോ ഇമെയിലുകളോ ഉപഭോക്താക്കള്‍ക്ക് അയക്കാറില്ല. അത്തരം സന്ദേശങ്ങള്‍ തള്ളിക്കളയുകയാണ് വേണ്ടതെന്ന് ദോഹയിലെ പ്രമുഖ ബാങ്കര്‍ പറയുന്നു. ബാങ്കുകള്‍, ടെലി കമ്യൂണിക്കേഷന്‍ ഏജന്‍സികള്‍, നിയമനിര്‍വഹണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെന്ന വ്യാജേനയുള്ള കോളുകള്‍, എസ്എംഎസുകള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയോടൊന്നും പ്രതികരിക്കരുത്. ഉപഭോക്താവിെന്റ ഐഡി, ബാങ്ക് കാര്‍ഡുകള്‍, പാസ്വേര്ഡുകള് എന്നിവയൊന്നും ഒരു കാരണവശാലും പങ്കുവെക്കരുത്. ഉപഭോക്താക്കള്‍ വലിയ തുക സമ്മാനത്തിന് അര്‍ഹമായെന്ന് ചൂണ്ടിക്കാട്ടി ചെക്കുകളുടെയും മറ്റും വ്യാജ ഇമേജുകളും തട്ടിപ്പുകാര്‍ അയക്കുന്നുണ്ട്. അത്തരം ചതിക്കുഴികളില്‍ വീഴരുത്. ബാങ്കിെന്റ ഔദ്യോഗിക ആപ്പ് മുഖേനയോ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം മുഖേനയോ ആണ് ബാങ്കുകള്‍ ഉപഭോക്താക്കളെ വിവരങ്ങള്‍ അറിയിക്കുക. കാര്‍ഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് ഇടപാടുകളുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.
കാര്‍ഡ് കേന്ദ്രീകൃത ഇടപാടുകള്‍ സുരക്ഷിതമാണെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തുന്നുണ്ട്. അതോടൊപ്പം ഉപഭോക്താക്കളും തങ്ങളുടെ പക്കലുള്ള കാര്‍ഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത തിരിച്ചറിയല്‍ നമ്ബര്‍(പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ പിന്) യാതൊരു കാരണവശാലും മറ്റൊരു വ്യക്തിയുമായി പങ്കുവയ്ക്കേണ്ട സാഹചര്യമില്ല. ക്രെഡിറ്റ് കാര്ഡിെന്റയോ ഡെബിറ്റ് കാര്ഡിെന്റയോ നമ്ബര്‍ മൂന്നാംകക്ഷിയുമായും പങ്കുവെക്കരുത്. ബാങ്കുകള്‍ ഒരിക്കലും പാസ്വേര്ഡുകള് ഇമെയിലിലൂടെ ചോദിക്കാറില്ല. സംശയാസ്പദമായ മെയിലുകളിലോ ലിങ്കുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാന്‍ പാടിെല്ലന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.