മാര്‍ച്ച് 31 ഞായറാഴ്ച്ചയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31 ഞായറാഴ്ച്ച ആണെങ്കിലും തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷ ക്ലോസിങിനോട് അനുബന്ധിച്ച് സര്‍ക്കാറിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
അതേസമയം സര്‍ക്കാരിന് അയച്ച പ്രത്യേക നിര്‍ദ്ദേശത്തില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാര്‍ച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആര്‍ ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അക്കൗണ്ട് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ ബി ഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 ഞായറാഴ്ച്ചയായതിനാല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 31ന് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കും.