മോട്ടോര്‍ തോഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളളതും ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇപ്പോഴും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി തുടരുന്നതുമായ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.