ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന അഞ്ച് ലക്ഷത്തിന് മേൽ വാർഷിക വരുമാനമുളള പെൻഷൻകാർ ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് നൽകണം
ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന അഞ്ച് ലക്ഷത്തിന് മേൽ വാർഷിക വരുമാനമുളള പെൻഷൻകാർ 2019-20 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ഇൻകം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയിൽ ഏപ്രിൽ 20നകം നൽകണം. പാനിന്റെ പകർപ്പും ട്രഷറിയിൽ ലഭ്യമാക്കണം. ട്രഷറികളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്ക് അതാതു ട്രഷറികളിലും ബാങ്ക് പെൻഷൻകാർ തൊട്ടടുത്തുളള ട്രഷറികളിലും സമർപ്പിക്കാം.