ഏപ്രില്‍ രണ്ട് മുതല്‍ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിലാണ് ട്രഷറിയില്‍ പെന്‍ഷന്‍ സ്വീകരിക്കാന്‍ വരേണ്ടതുള്ളൂ
നിശ്ചയിക്കപ്പെട്ട ദിവസം മാത്രമേ ട്രഷറിയില്‍ പെന്‍ഷന്‍ സ്വീകരിക്കാന്‍ വരേണ്ടതുള്ളൂ.
തിയതി, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍ ചുവടെ:
ഏപ്രില്‍ രണ്ട് പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ പൂജ്യത്തിലും (0) ഒന്നിലും (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
ഏപ്രില്‍ മൂന്ന് പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ രണ്ടിലും (2) മൂന്നിലും (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
ഏപ്രില്‍ നാല് പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ നാലിലും (4) അഞ്ചിലും (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
ഏപ്രില്‍ ആറ് പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ ആറിലും (6) ഏഴിലും (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍
ഏപ്രില്‍ ഏഴ് പി.ടി.എസ്.ബി അക്കൗണ്ട് നമ്ബര്‍ എട്ടിലും (8) ഒമ്ബതിലും (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
ഒരു സമയം ട്രഷറി കാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് സമീപം പരമാവധി അഞ്ച് ആളിനെ മാത്രമെ അനുവദിക്കുകയുള്ളൂ. വരി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അനുവദനീയമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഇടപാടുകാര്‍ ഉറപ്പു വരുത്തണം. ഇടപാടുകള്‍ക്കായി ട്രഷറികളില്‍ എത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിനു മുന്‍പായി കൈകള്‍ സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കിയിരിക്കേണ്ടതും മുഖാവരണം ധരിച്ചിരിക്കേണ്ടതുമാണ്.
ട്രഷറികളില്‍ നേരിട്ട് എത്തുവാന്‍ കഴിയാതെ വരുന്ന പെന്‍ഷന്‍കാര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിക്കുകയാണെങ്കില്‍ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുന്നതിനും അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക