എസ് ബി ഐ യുടെ ആന്വിറ്റി ഡിപ്പോസിറ്റ് സ്കീമുകളെ പരിചയപ്പെടാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പേഴ്സണല്‍ ബാങ്കിംഗ് പോര്‍ട്ട്ഫോളിയോ അനുസരിച്ച് ബാങ്ക് നിരവധി സേവിംഗ്സ് സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയില്‍ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) അല്ലെങ്കില്‍ ടേം ഡിപ്പോസിറ്റ് പോലുള്ള ആന്വിറ്റി ഡിപ്പോസിറ്റ് സ്കീം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ..
എസ്ബിഐയുടെ ഈ പദ്ധതി പ്രകാരം നിക്ഷേപകന് ഒറ്റത്തവണയായി തുക അടയ്ക്കാവുന്നതാണ്. എന്നാല്‍ തുല്യമായ പ്രതിമാസ ഗഡുക്കളായാകും തുക തിരികെ ലഭിക്കുക.
25000 രൂപ മുതല്‍ പദ്ധതിയിലേയ്ക്ക് നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ എസ്ബിഐയുടെ ഈ ആന്വിറ്റി സ്കീമിന് പരമാവധി നിക്ഷേപ പരിധിയില്ല. നിക്ഷേപകന് ഇഷ്ടമുള്ളത്ര തുക നിക്ഷേപിക്കാവുന്നതാണ്.
ഫിക്സഡ് ഡിപ്പോസിൻ്റെ അതേ പലിശ നിരക്ക് തന്നെയാണ് ആന്വിറ്റി സ്കീമിനുമുള്ളത്. 3 വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനമാണ് പലിശ നിരക്ക്. സീനിയര്‍ സിറ്റിസണ്‍സിന് ഇതേ കാലാവധിക്ക് 7.30 ശതമാനം പലിശ ലഭിക്കും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.85 ശതമാനമാണ് പലിശ. എന്നാല്‍ സീനീയര്‍ സിറ്റിസണിന് ലഭിക്കുന്നത് 7.35 ശതമാനമാണ്.
എസ്ബിഐയുടെ ഈ സ്കീമില്‍ 36 മാസം, 60 മാസം, 84 മാസം, 120 മാസം (3 വര്‍ഷം, 5 വര്‍ഷം, 7 വര്‍ഷം അല്ലെങ്കില്‍ 10 വര്‍ഷം വരെ) എന്നിങ്ങനെ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകന് മരണം സംഭവിച്ചാല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പണം പിന്‍വലിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്താം.