എസ്ബിഐ യോനോ; എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട
ഇനി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ടി വരില്ല. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ എസ്ബിഐ ആണ് ഈ സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ നടപ്പാകുന്നത്. എസ്ബിഐയുടെ 16,500 എടിഎമ്മുകളിലാണ് ആദ്യഘട്ടത്തില്‍ യോനോ ക്യാഷ് എന്ന പുതിയ സംവിധാനം നടപ്പാക്കുക. യോനോ ക്യാഷ് പോയിന്റ് എന്നാണ് ഇവയെ വിശേഷിപ്പിക്കുക. എടിഎം തട്ടിപ്പ് തടയാനാണ് ഈ പദ്ധതി.
യോനോ ക്യാഷ് എന്ന പുതിയ സംവിധാനം വഴി രണ്ട് ഒതന്റിക്കേഷന്‍ ഉണ്ടായാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഇടപാടുകള്‍ നടത്താന്‍ ആറക്കമുള്ള യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. ഈ റഫറന്‍സ് നമ്പര്‍ രജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്‌എംഎസ് ആയി ലഭിക്കും. അടുത്ത അരമണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള യോനോ ക്യാഷ് പോയിന്റ് വഴി പിന്‍നമ്പറും റഫറന്‍സ് നമ്പറും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.