സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.
കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ നിക്ഷേപ സമാഹരണയജ്ഞത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയാണ് നിക്ഷേപ സമാഹരണയജ്ഞം നടക്കുക. 'സഹകരണ നിക്ഷേപം കേരള വികസനത്തിന്' എന്ന ആശയവുമായാണ് നിക്ഷേപ സമാഹരണയജ്ഞം സംഘടിപ്പിക്കുന്നത്. ഈ യജ്ഞത്തിലൂടെ 9,000 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്.
യുവാക്കളെ സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്രചരണ പരിപാടികള്‍ക്കും രൂപം നല്‍കുന്നുണ്ട്. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് 150 കോടി രൂപയും, കേരള ബാങ്ക് 1,750 കോടി രൂപയും, പ്രാഥമിക സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങള്‍ തുടങ്ങിയവ 7,250 കോടി രൂപയുമാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.