വനിതാ സംരംഭകര്‍ക്കായി കഐസ്‌ഐഡിസി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തുന്നു
വനിതാ സംരംഭകര്‍ക്കാഅന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ വനിതാ സംരംഭക സംഗമം.
വനിതാ സംരംഭകര്‍ക്കായി കഐസ്‌ഐഡിസി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ചു ശതമാനമാണ് പലിശ. മോറട്ടോറിയം ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ചു ലക്ഷം നല്‍കും. ഇത് തിരിച്ചടയ്ക്കേണ്ട.