സാമ്ബത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ എല്ലാം ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്നാണ് ധനകാര്യവകുപ്പ്
നടപ്പു സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പുതിയ അറിയിപ്പുമായി ധനകാര്യ വകുപ്പ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാമ്ബത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ എല്ലാം ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്നാണ് ധനകാര്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവ തരംതിരിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ, എല്ലാ ബില്ലുകളും ചെക്കുകളും മാര്‍ച്ച് 29 വൈകിട്ട് 5 മണിക്ക് മുന്‍പ് തന്നെ സമര്‍പ്പിക്കേണ്ടതാണ്. അതേസമയം, അലോട്ട്മെന്റ് ലെറ്ററുകള്‍ മാര്‍ച്ച് 25- ന് വൈകിട്ട് 5 മണിക്ക് മുന്‍പാണ് എത്തിക്കേണ്ടത്.
തദ്ദേശസ്ഥാപനങ്ങളിലെ ചെക്കുകള്‍, ബില്ലുകള്‍ എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28 വൈകിട്ട് 5 മണിയാണ്. മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ ചലാനുകള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിവിധ വകുപ്പുകളുടെ പര്‍ച്ചേസ് ബില്ലുകളും, ഇന്‍വോയ്സുകളും സ്വീകരിക്കില്ല. ഇത്തവണ 10 ലക്ഷത്തിനു മുകളില്‍ ഉള്ള ബില്ലുകള്‍ പാസാക്കുന്നതിന് ട്രഷറിയില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ ട്രഷറികള്‍ പ്രവര്‍ത്തിക്കുന്നതാണ്.