ഇന്ത്യൻ കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്; പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
ആഭ്യന്തര കമ്പനികള്ക്കും പുതിയ പ്രാദേശിക നിര്മാണ കമ്പനികള്ക്കും കോര്പറേറ്റ് നികുതിയില് ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്ക്കാര്. ഇന്ത്യൻ കമ്പനികളുടെയും പുതിയ നിർമാണ കമ്പനികളുടെയും കോർപ്പറേറ്റ് നികുതി 22 ശതമാനമായി ധനമന്ത്രാലയം കുറച്ചു. സർചാർജുകൾ അടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതി. നേരത്തെ ഇതു 30% ആയിരുന്നു.