നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തില് 20 ശതമാനം വര്ധനവുണ്ടായതായി റവന്യു വകുപ്പ്
നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തില് 20 ശതമാനം വര്ധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോര്ട്ടില് പറുന്നു.
2018-2019 സാമ്പത്തിക വര്ഷത്തില് 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വര്ഷത്തില് ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 81,344 ആയിരുന്നു.
സെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസാണ് ഡാറ്റ ശേഖരിച്ചത്. കോടി രൂപയിലേറെ വരുമാനമുള്ള കോര്പ്പറേറ്റുകള്, വിവിധ കമ്പനികള്, ഹിന്ദു അവിഭക്ത കുടുംബങ്ങള്, വ്യക്തികള് എന്നിവരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.
ഒരുകോടി രൂപയിലേറെ നികുതി ദായക വരുമാനമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തം എണ്ണം 1.67 ലക്ഷമാണ്. 2017-18 സാമ്പത്തിക വര്ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വര്ധന.
5.87 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയല് ചെയ്തിട്ടുള്ളത്. ഇതില് 5.52 കോടിയും വ്യക്തികളുടേതാണ്. 11.3 ലക്ഷം കോടി ഹിന്ദു അവിഭക്ത കുടുംബങ്ങളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഇതില് ഉള്പ്പെടും.